ലോകകപ്പ് ഫൈനലിനിടെ പൊലീസിന് മർദനം: സി.പി.എം നേതാവ് പിടിയില്‍
പത്തനാപുരം: ഫുട്‌ബാള്‍ ലോകകപ്പ് ഫൈനല്‍ മത്സരം ബിഗ് സ്ക്രീനില്‍ കാണുന്നതിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ സി.പി.എം നേതാവ് അറസ്റ്റില്‍. പുതുവല്‍ ശാലംപുരം നല്ലവീട്ടില്‍ കുറ്റിയില്‍ ഡെന്‍സന്‍ വര്‍ഗീസ് (40) ആണ് പത്തനാപുരം പൊലീസിന്റെ പിടിയിലായത്. സി.പി.എം കല്ലുംകടവ് ലോക്കൽ കമ്മിറ്റി അംഗമാണ് ഡെന്‍സണ്‍.
ഡിസംബര്‍ 18ന് രാത്രിയാണ് സംഭവം. ബിഗ് സ്ക്രീനിൽ വ്യക്തമായി കാണാൻ സെന്‍ട്രല്‍ ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റുകള്‍ സി.പി.എം പ്രവര്‍ത്തകനായ ഒരാള്‍ അണച്ചു. ഇയാളെ പൊലീസ് പിടികൂടി. ഇത് ഡെന്‍സണിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. പ്രവര്‍ത്തകരും പൊലീസും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനെ മര്‍ദിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു. ഡെന്‍സണ്‍ ഹൈകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും പരിഗണിച്ചില്ല. പത്തനാപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.