സി.പി.എം നേതാവ് എ അബൂബക്കർ അന്തരിച്ചു

മഞ്ചേശ്വരം: പൈവളിഗെ കർഷക സമര പോരാളിയും തുളുനാട്ടിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടപ്പടുക്കുന്നതിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത എ. അബൂബക്കർ (90) അന്തരിച്ചു. സി.പി.എം മുൻ ജില്ലാ കമ്മിറ്റയംഗമാണ്.

വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് കുറച്ചു വർഷങ്ങളായി വിശ്രമത്തിലായിരുന്നു. ശനിയാഴ്ച രാവിലെയാണ് മരണ​പ്പെട്ടത്.

സി.പി.എം അവിഭക്ത കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം, ദീർഘകാലം മഞ്ചേശ്വരം, കുമ്പള ഏരിയാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഔദ്യോഗിക പദവികളിൽനിന്ന് ഒഴിവായ ശേഷവും പാർട്ടി പരിപാടികളിൽ സജീവമായിരുന്നു. 

Tags:    
News Summary - CPM leader A Aboobakar passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.