അലനെയും താഹയെയും സി.പി.എം പുറത്താക്കും; പാർട്ടിയിൽ ശുദ്ധീകരണം

കോഴിക്കോട് : മാവോവാദികളെന്നു ആരോപിച്ചു പൊലീസ് അറസ്റ്റ് ചെയ്തു യു.എ.പി.എ ചുമത്തി റിമാൻഡ് ചെയ്ത അലൻ ഷുഹൈബ്, താഹ ഫ സൽ എന്നിവരെ സിപിഎം ഉടനെ പുറത്താക്കും. ഇരുവരും മാവോവാദികളാണെന്നു പാർട്ടി നടത്തിയ രഹസ്യ അന്വേഷണത്തിൽ ബോധ്യപ്പെ ട്ട സാഹചര്യത്തിലാണിത്.

മാവോയിസ്റ്റ് ആശയഗതിയിലേക്കു കൂടുതൽ പേർ ആകൃഷ്ടരായോ എന്നു ആഴത്തിൽ പരിശോധിക്കാനും പാർട്ടി ഒരുങ്ങുകയാണ്. പാർട്ടിയുടെ വിവിധ തലങ്ങളിൽ ഉടനെ യോഗം വിളിച്ചു ആവശ്യമായ ശുദ്ധീകരണ നടപടികളും മുൻകരുതലുകളും എടുക്കും. മാവോ ആശയക്കാർ വേറെയും പാർട്ടിയിലുണ്ടെന്നാണ് പ്രാഥമികമായി ലഭിച്ച സൂചനകൾ. വഴിതെറ്റിയ സഖാക്കളെ പാർട്ടിയുടെ പൊതുധാരയിലേക്കു തിരിച്ചു കൊണ്ടുവരാൻ ശ്രമം നടത്തും.

ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലനും താഹയും പാർട്ടി പരിപാടികളിൽ സജീവമായി പങ്കെടുക്കുന്നവരാണ്. ഇരുവരുടെയും മാവോയിസ്റ്റ് ബന്ധം കണ്ടെത്താൻ കഴിഞ്ഞില്ലെന്നതു വലിയ വീഴ്ചയായാണ് പാർട്ടി വിലയിരുത്തുന്നത്. മാവോവാദത്തിനു മറയായി സി.പി.എം ബന്ധം ഇവർ ദുരുപയോഗം ചെയ്തതായും പാർട്ടി കണ്ടെത്തി. ഇതേസമയം ,ഇവരുടെ മേൽ യു.എ.പി.എ ചുമത്തിയതിനെ പൊതു നിലപാടിന്റെ അടിസ്ഥാനത്തിൽ അംഗീകരിക്കുന്നില്ല.

വസ്തുതകൾ ബോധ്യപ്പെടുന്നതിനു മുൻപ് പി.ബി അംഗമായ എം.എ ബേബിയും കേന്ദ്ര കമ്മിറ്റി അംഗമായ ധനമന്ത്രി തോമസ് ഐസക്കും ഈ വിഷയത്തിൽ ഇടപെട്ടതിനെതിരെ സി.പി.എമ്മിൽ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്. പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നടപടികൾ ഇവരുടെ ഭാഗത്തു നിന്നുണ്ടായി എന്നാണാക്ഷേപം.

Tags:    
News Summary - CPM Expell alen and thaha-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.