Posted On
date_range Updated On
date_range സി.പി.എം തെറ്റായ പ്രചാരണം നടത്തുന്നു -സി.പി.ഐ
നെടുങ്കണ്ടം: സി.പി.ഐക്കെതിരെ സി.പി.എം തെറ്റായ പ്രചാരണം നടത്തുകയാണെന്ന് സി.പി.ഐ ജില്ല സെക്രട്ടി കെ.കെ. സലിംകുമാര്‍. നെടുങ്കണ്ടത്ത് നടന്ന നയവിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.പി.എം കടലാസ് സംഘടനകളെ കൂട്ടുപിടിച്ച് അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. പട്ടയ വിതരണ വിഷയത്തില്‍ ഏത് കാര്യത്തിലാണ് കൂടിയാലോചന ഉണ്ടാകാത്തതെന്ന് വിശദീകരിക്കാതെ വെറുതെ ആരോപണം ഉന്നയിക്കുകയാണെന്നും യോഗം കുറ്റപ്പെടുത്തി. സി.പി.ഐ ഉടുമ്പന്‍ചോല മണ്ഡലം സെക്രട്ടറി കെ.ജി. ഓമനക്കുട്ടന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കൗണ്‍സില്‍ അംഗം വി.കെ. ധനപാല്‍, ജില്ല കൗണ്‍സില്‍ അംഗങ്ങളായ സി.യു. ജോയി, കുസുമം സതീഷ്, ജിജി കെ. ഫിലിപ്, സി.കെ. കൃഷ്ണന്‍കുട്ടി, സുരേഷ് പള്ളിയാടി, അജീഷ് മുതുകുന്നേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.