Posted On
date_range Updated On
date_range ഗെയ്ൽ പദ്ധതിക്കെതിരെ നടത്തിയ പ്രചാരണം സി.പി.എമ്മിനെ തിരിച്ചടിക്കുന്നു
കോഴിക്കോട്: ഗെയ്ൽ പദ്ധതിക്കെതിരെ സി.പി.എമ്മിൻറെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ പരിപാടികൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഗെയ്ൽ പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന ശക്തമായ നിലപാടുമായി സർക്കാർ നില കൊള്ളവെയാണ് പാർട്ടി പത്രമായ ദേശാഭിമാനിയിലടക്കം മുമ്പ് പ്രസിദ്ധീകരിച്ച വാർത്തകൾ സർക്കാറിനെ തിരിച്ചടിക്കുന്നത്. പാർട്ടി നേതാക്കളടക്കം പദ്ധതിക്കെതിരെ രംഗത്തെത്തിയതിൻറെ ഫേസ്ബുക്ക് സ്ക്രീൻ ഷോട്ടുകളും പ്രതിഷേധ പരിപാടികളുടെ വിഡിയോകളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.