കണ്ണൂരിൽ സിപി​െഎ ഒാഫിസിനു നേരെ ആക്രമണം

കണ്ണൂര്‍:  പറശ്ശിനിക്കടവ്​ കോള്‍മൊട്ടയില്‍ സിപിഐ ഓഫീസിന് നേരേ ആക്രമണം. കഴിഞ്ഞ ദിവസം കാനം രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത കെ.വി മൂസാൻകുട്ടി സ്​മാരക മന്ദിരമാണ്​ പുലർച്ചെ രണ്ട്​ മണിയോടെ അടിച്ചുതകർത്തത്​. കെട്ടിടത്തി​​െൻറ താഴെ നിലയിൽ പ്രവർത്തിക്കുന്ന ബ്രാഞ്ച്​ കമ്മിറ്റി ഒാഫിസി​​െൻറ എട്ട്​ ജനലുകൾ തകർത്തു.

സി.പി.എമ്മിന്​ സ്വാധീനമുള്ള കോൾമെട്ടയിൽ ഒാഫിസ്​ ഉദ്​ഘാടനത്തിനിടെ കാനം രാജേന്ദ്രന്‍ ആഭ്യന്തര വകുപ്പിനെതിരെ പ്രസംഗിച്ചിരുന്നു. ഇതിൽ അസഹിഷ്​ണുതയുള്ള ചിലരാണ്​ അക്രമത്തിന്​ പിന്നിലെന്ന്​ സംശയിക്കുന്നതായി സി.പി.​െഎ പറഞ്ഞു.

Tags:    
News Summary - cpi office attacked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.