തിരുവനന്തപുരം: സംസ്ഥാനത്ത് ശരാശരി 39 പേരാണ് ദിവസവും കോവിഡ് ബാധിച്ച് ആശുപത്രിയിലാക്കപ്പെടുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ അറിയിച്ചതാമ് ഇക്കാര്യം. ഇൗ നില തുടർന്നാൽ ഇന്നത്തെ അന്തരീക്ഷമാകില്ല കേരളത്തിലെന്നും സർക്കാറിെൻറ നാലാം വാർഷികത്തോടനുബന്ധിച്ചുള്ള വാർത്തസമ്മേളനത്തിൽ മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
മുൻകൂട്ടി വിവരമില്ലാതെ ആളുകൾ സംസ്ഥാനത്ത് എത്തിയാൽ രോഗം അനിയന്ത്രിതമായി വർധിക്കും. ഈ മാസം 23ന് ഇതര സംസ്ഥാനങ്ങളിൽനിന്ന് 4638 പേരും വിദേശത്തുനിന്ന് 1035 പേരുമെത്തി. അന്ന് രോഗം സ്ഥിരീകരിച്ചത് 62 പേർക്ക്. യാത്രക്കാരുടെ വരവിനനുസരിച്ച് രോഗവ്യാപനവും കൂടുന്നു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി 50ൽ കൂടുതലാണ് രോഗികളുടെ എണ്ണം. നാടിെൻറ ഭാഗമായവർ വരുന്നതിനെതിരെ ആരും വാതിൽ കൊട്ടിയടക്കില്ല. പലരും വരേണ്ടത് കോവിഡ് വ്യാപനമുള്ള സംസ്ഥാനങ്ങളിലും രാജ്യങ്ങളിലും നിന്നായതിനാൽ ആവശ്യമായ മുൻകരുതലുകളെടുക്കും.
കേന്ദ്രസർക്കാറിൽനിന്ന് ഫലപ്രദമായ സഹായം ലഭിക്കുകയെന്ന സംസ്ഥാനത്തിെൻറ അവകാശം നിർഭാഗ്യവശാൽ അംഗീകരിക്കപ്പെടുന്നില്ല. മൊത്തത്തിൽ എടുത്താൽ സംസ്ഥാനത്തെ സംതൃപ്തമാക്കുന്നതിൽ പൂർണതയുണ്ടായി എന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഉറവിട മാലിന്യസംസ്കരണത്തിൽ പുരോഗതിയുണ്ടെങ്കിലും വൻനഗരങ്ങളിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ കേന്ദ്രീകൃത പ്ലാൻറുകൾ വേണം. ചില പ്രദേശങ്ങൾ ഇതിനായി കണ്ടെത്തിയിട്ടുെണ്ടന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.