ഓണത്തിനുശേഷം പ്രതീക്ഷിച്ചത്ര കോവിഡ് വ്യാപനമുണ്ടായില്ല -ആരോഗ്യമന്ത്രി

കൊച്ചി: ഓണത്തിനുശേഷം പ്രതീക്ഷിച്ചപോലെ കോവിഡ് വ്യാപനം ഉണ്ടായില്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. എറണാകുളം മെഡിക്കൽ കോളജിലെ വിവിധ നിർമാണ പ്രവർത്തനങ്ങളുടെ അവലോകനയോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ. എങ്കിലും ജാഗ്രത കൈവിടരുത്. '

കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയു൦ കാര്യത്തിൽ അതീവശ്രദ്ധ വേണ൦. വാക്സിനെടുത്തുവെന്ന്​ കരുതി പനിയോ കോവിഡ് ലക്ഷണങ്ങളോ അവഗണിക്കരുത്. എറണാകുളം ജില്ലയിൽ സെപ്റ്റംബർ പത്തിനക൦ 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ഒന്നാം ഡോസ് ഉറപ്പാക്കാനുള്ള ശ്രമത്തിലാണ്.

ചെങ്ങന്നൂർ ജില്ല ആശുപത്രിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ പുഷ്പലത ഏഴരമണിക്കൂറിനുള്ളിൽ 893 പേർക്ക് വാക്സിനെടുത്തതിനെ നെഗറ്റിവായി കാണേണ്ടതില്ല. ആരോഗ്യപ്രവർത്തകർക്കുള്ള അംഗീകാരമെന്ന നിലക്കാണ് പോയി കണ്ടതും ഫേസ്ബുക്കിൽ കുറിപ്പിട്ടതും. മഹാമാരിക്കാലത്ത് ഒരേമനസ്സോടെ പ്രവർത്തിക്കുന്നവർക്കുള്ള പ്രചോദനമാണതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags:    
News Summary - Covid did not spread as expected after Onam: Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.