Posted On
date_range Updated On
date_range കോവിഡ് പരിശോധനയുമായി സഹകരിച്ചില്ല; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരൻ അറസ്റ്റിൽ
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോവിഡ് പരിശോധനയുമായി സഹകരിക്കാൻ തയാറാകാതിരുന്ന യാത്രക്കാരനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം സ്വദേശി ലാമി അറയ്ക്കലിനെയാണ് (54) അറസ്റ്റ് ചെയ്തത്.
ചെന്നെയിൽ നിന്നും എത്തിയ ഇദ്ദേഹത്തിന് ആരോഗ്യ പ്രവർത്തകർ മാസ്ക് നൽകിയപ്പോൾ അത് വലിച്ചെറിഞ്ഞ് പുറത്തേക്ക് കടക്കാൻ ശ്രമിച്ചു. തുടർന്ന് ആരോഗ്യ വകുപ്പിനെ സഹായിക്കാൻ പ്രത്യേകമായി നിയോഗിച്ച പൊലീസുദ്യോഗസ്ഥർ ഇയാളെ ബലം പ്രയോഗിച്ച് മറ്റ് യാത്രക്കാരിൽ നിന്നും അകറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.