Posted On
date_range Updated On
date_range മങ്കട സ്വദേശി കണ്ടക്ടർക്ക് കോവിഡ്; അങ്കമാലി കെ.എസ്.ആർ.ടി.സി ഡിപ്പോ അടച്ചു
അങ്കമാലി: കെ.എസ്.ആർ.ടി.സി അങ്കമാലി ഡിപ്പോ താൽക്കാലികമായി അടച്ചു. ഡിപ്പോയിലെ മങ്കട സ്വദേശിയായ കണ്ടക്ടർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് നടപടി.
അങ്കമാലി - ആലുവ റൂട്ടിലെ ഓർഡിനറി ബസിലെ കണ്ടക്ടറായി ഇദ്ദേഹം ജോലിക്കെത്തിയിരുന്നു. ഡ്യൂട്ടിക്ക് ശേഷം 26ന് ഇദ്ദേഹം നാട്ടിലേക്ക് പോയി. ലക്ഷണങ്ങളെ തുടർന്ന് സ്രവപരിശോധന നടത്തുകയും കഴിഞ്ഞ ദിവസം കോവിഡ് പോസറ്റീവാണെന്ന് ഫലം ലഭിക്കുകയും ചെയ്യുകയായിരുന്നു.
ഡിപ്പോയിലെ അണുനശീകരണ പ്രവർത്തനങ്ങൾ ബുധനാഴ്ച രാവിലെയോടെ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.