Posted On
date_range Updated On
date_range കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 1700 രൂപയാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് വർധിപ്പിച്ചു. പരിശോധന നിരക്ക് 1500ൽനിന്ന് 1700 രൂപയായാണ് കൂട്ടിയത്. ഹൈകോടതി വിധിയെ തുടർന്നാണ് നടപടി.
ജനുവരിയിലായിരുന്നു ആർ.ടി.പി.സി.ആർ പരിശോധന നിരക്ക് 1500 രൂപയാക്കിയത്. ആന്‍റിജൻ പരിശോധന നിരക്ക് 300 രൂപ തന്നെയാകും. എക്സ്പെർട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപയും ട്രൂ നാറ്റ് പരിശോധനക്ക് 1500 രൂപയുമാണ്.
സർക്കാർ നിശ്ചയിച്ച നിരക്കുകൾ പ്രകാരം മാത്രമേ അംഗീകൃത ലബോറട്ടറികൾക്കും ആശുപത്രികൾക്കും കോവിഡ് പരിശോധന നടത്താൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.