ചെന്നൈ: ലോക്ഡൗണിൽ തമിഴ്നാട്ടിൽ കുടുങ്ങിയ വാഹനം ലഭ്യമല്ലാത്തവർക്ക് സഹായവുമായി ആൾ ഇന്ത്യ കെ.എം.സി.സിയുടെ തമിഴ്നാട് ഘടകം. നോർക്ക വഴി രജിസ്റ്റർ ചെയ്ത് പാസ് ലഭിക്കുന്ന മലയാളികൾക്ക് സ്വന്തമായി വാഹനസൗകര്യം ലഭ്യമല്ലെങ്കിൽ അവരെ നാട്ടിൽ എത്തിക്കാൻ കേന്ദ്ര/ സംസ്ഥാന സർക്കാറുകളുടെ നിബന്ധനകൾക്ക് വിധേയമായി യാത്രാ സൗകര്യം ഏർപ്പാട് ചെയ്യുമെന്ന് കെ.എം.സി.സി അറിയിച്ചു.
ഇതിനായി പ്രത്യേക ഫോം പൂരിപിച്ച് നൽകി മെയ് അഞ്ചിന് വൈകുന്നേരം ആറ് മണിക്ക് മുമ്പായി സമർപ്പിക്കണം. മേൽ പറഞ്ഞ പ്രകാരം രജിസ്ട്രേഷൻ പൂർത്തീകരിക്കുന്നവരെ സർക്കാറുകളുടെ അനുമതിക്ക് അനുസരിച്ച് എ.ഐ.കെ.എം.സി.സി ഭാരവാഹികൾ ബന്ധപ്പെടുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.