Posted On
date_range Updated On
date_range കോവിഡ് 19: കാസർകോട് രണ്ട് എം.എൽ.എമാർ നിരീക്ഷണത്തിൽ
കാസർകോട്: കാസർകോട് കോവിഡ് ബാധ പുതുതായി സ്ഥിരീകരിച്ച സാഹചര്യത്തിൽ രണ്ടു എം.എൽ.എമാരും നിരീക്ഷണത്തിൽ. മഞ്ചേശ്വരം എം.എൽ.എ എം.സി. കമറുദ്ദീനും കാസർകോട് എം.എൽ.എ എൻ.എ. നെല്ലിക്കുന്നുമാണ് സ്വയം നിരീക്ഷണത്തിൽ പോയത്.
ഇരുവരും പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്കൊപ്പം വിവാഹത്തിൽ പങ്കെടുത്തിരുന്നു. കമറുദ്ദീൻ എം.എൽ.എ രോഗിയുമായി സെൽഫി എടുക്കുകയും ചെയ്തിരുന്നു.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 195 ആയി. മഹാരാഷ്ട്രയിലും കേരളത്തിലുമാണ് കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.