കോൺഗ്രസ്​ ഭരണഘടന അവകാശങ്ങളും അധികാരങ്ങളും നൽകാത്ത​താണെന്ന്​ കോടതി

തിരുവനന്തപുരം: കോൺഗ്രസി​​െൻറ പാർട്ടി ഭരണഘടന, ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളും അധികാരങ്ങളും നൽകാത്തതാണെന്ന്​ കോടതി നിരീക്ഷണം. കോൺഗ്രസ്​ സംഘടന ​െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയാറാക്കിയ നാമനിർദേശപട്ടിക തടയണമെന്നും പാർട്ടി ഭരണഘടന പ്രകാരം ​െതരഞ്ഞെടുപ്പ് നടത്തണമെന്നുള്ള ഹരജി പരിഗണിക്കവേയാണ് തിരുവനന്തപുരം മുനിസിഫ് കോടതിയുടെ പരാമർശം.

കോൺഗ്രസ്​ പ്രവർത്തകനായ ബാഹുവാണ്​ ഹരജി നൽകിയത്. നാമനിർദേശപത്രിക തടഞ്ഞുകൊണ്ട് കോടതി നേരത്തെ ഇടക്കാല സ്​റ്റേ നൽകിയിരുന്നു. സമാനമായ പരാതിയിൽ ഹൈകോടതി ഇടക്കാല നിരോധന ഉത്തരവ് നൽകാത്തതുകൊണ്ട് തന്നെ ഈ കോടതി സ്‌റ്റേ ഉത്തരവ് നൽകാൻ പാടില്ലെന്ന് കോൺഗ്രസ്​ പാർട്ടിയുടെ അഭിഭാഷകൻ വാദിച്ചു. ഇതേത്തുടർന്ന്​ നീതിന്യായ മര്യാദയുടെ പേരിൽ നേരത്തെയുള്ള ഉത്തരവ് പിൻവലിക്കുന്നതായി കോടതി വിധിന്യായത്തിൽ വ്യക്​തമാക്കി​. 

കോൺഗ്രസ്​ ഭരണഘടനയിൽ ​െതരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പ്രത്യേകസമിതി ഉണ്ടെന്നും ഈ സമിതിയിലേ ഇത്തരം തർക്കങ്ങൾ ഉന്നയിക്കാവൂ എന്നും സമിതിയുടെ തീരുമാനം അന്തിമമായിരിക്കുമെന്നും ഇതിന്മേൽ കോടതിയിൽ പോകാൻ പ്രവർത്തകന് സ്വാതന്ത്ര്യം ഇല്ലെന്ന ഭാഗം ചൂണ്ടിക്കാട്ടിയാണ് കോടതി ഭരണഘടനയുടെ സാധുത ചോദ്യംചെയ്തത്. ഗ്രൂപ് നേതാക്കൾ ഇഷ്​ടക്കാരെ തിരുകിക്കയറ്റി സാധാരണ പ്രവർത്തകരുടെ അവകാശങ്ങൾ ലംഘിച്ച് നാമനിർദേശ പട്ടിക നൽകുന്നു എന്നായിര​ുന്നു ഹരജിയിലെ ആരോപണം.

Tags:    
News Summary - Court criticize Congress Party -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.