ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനത്തുക​ നിശ്ചയിക്കാൻ തൊഴിലുടമക്ക്​​ അധികാരമില്ല -​ഹൈകോടതി

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ ജീവനക്കാർ നൽകേണ്ട സംഭാവനയെത്രയെന്ന്​ നിശ്ചയിക്കാൻ തൊഴിലുടമക്ക്​​ അധികാരമില്ലെന്ന്​ ഹൈകോടതി. സ്വന്തം സാമ്പത്തികാവസ്​ഥക്കനുസരിച്ച്​ ജീവനക്കാർ സ്വയം സന്നദ്ധരായി നൽകുന്നതാണ്​ സംഭാവനയെന്നും തുക എത്രയായിരിക്കണമെന്ന്​ അവർ തന്നെയാണ്​ തീരുമാനിക്കേണ്ടതെന്നും സിംഗിൾ ബെഞ്ച്​ വ്യക്​തമാക്കി. സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍ ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന സഹകരണ റജിസ്ട്രാറുടെ ഉത്തരവ്​ ഒരു മാസത്തേക്ക്​ സ്​റ്റേ ചെയ്​തുള്ള ഇടക്കാല ഉത്തരവിലാണ്​​ കോടതിയുടെ നിരീക്ഷണം. ഒരുതരത്തിലുള്ള സമ്മർദവുമില്ലാതെ അവരവരുടെ സാമ്പത്തികാവസ്​ഥക്കനുസരിച്ച്​ സംഭാവന നൽകാനുള്ള അവസരം ജീവനക്കാർക്ക്​ നൽകണമെന്നും കോടതി നിർദേശിച്ചു.

നിർബന്ധപൂർവം ഒരു മാസത്തെ ശമ്പളം പിടിക്കാനുള്ള ഉത്തരവ്​ അന്യായമാണെന്നും തടയണമെന്നും ആവശ്യപ്പെട്ട്​ കോ ഒാപറേറ്റിവ് എംപ്ലോയീസ് ഫ്രണ്ട് കോതമംഗലം താലൂക്ക് കമ്മിറ്റി പ്രസിഡൻറ് പി.എ. യൂസഫ്, അംഗം സിബി ചാക്കോ എന്നിവരാണ്​ കോടതിയെ സമീപിച്ചത്​. ജീവനക്കാർ ചെയ്യുന്ന സേവനത്തി​​​െൻറ പ്രതിഫലമാണ്​ ശമ്പളമെന്നും ബന്ധപ്പെട്ട സേവന വേതന വ്യവസ്​ഥയിലെ ചട്ടങ്ങളും നിയമങ്ങളും പാലിച്ച്​ മാത്രമേ ശമ്പളത്തിൽനിന്ന്​ തുക പിടിക്കാനോ കുറവുചെയ്യാ​നോ തൊഴിലുടമക്ക്​ അധികാരമുള്ളൂവെന്നും കോടതി വ്യക്​തമാക്കി. ശമ്പളം തൊഴിലുടമയുടെ ഒൗദാര്യമല്ലെന്ന്​ സുപ്രീം കോടതി വ്യക്​തമാക്കിയിട്ടുള്ളതാണ്​. മാത്രമല്ല, തൊഴിലാളി രേഖാമൂലം നൽകുന്ന സമ്മതപത്രത്തി​​​െൻറ അടിസ്ഥാനത്തിലേ ശമ്പളം പിടിക്കാനാവൂ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​ പണം നൽകണമെന്ന്​ നിർദേശിച്ച്​ പുറപ്പെടുവിച്ച സർക്കുലറിലെ മാർഗനിർദേശങ്ങളിൽ നിർബന്ധ സ്വരം അടങ്ങിയിട്ടുണ്ട്​. ശമ്പളം നൽകാൻ തയാറല്ലാത്തവർ അക്കാര്യം അറിയിച്ച്​ വിസമ്മതപത്രം നൽകണമെന്ന നിർദേശം സ്വേച്ഛാപരവും നിയമവിരുദ്ധവുമാണ്​. സ്വയം നൽകുന്നതോ കൈമാറ്റം ​െചയ്യുന്നതോ മാത്രമേ സംഭാവനയാകൂ. നേരിട്ടും അല്ലാതെയും ബലപ്രയോഗത്തി​​​െൻറ രൂപത്തിൽ ജീവനക്കാരനിൽനിന്ന്​ പണം പിരിച്ചെടുക്കുന്നത്​ പിടിച്ചുപറിയാണ്​. അതിനെ സംഭാവനയെന്ന്​ പറയാനാവില്ല. സംഭാവന നൽകേണ്ടത്​ എത്ര തുകയാണെന്ന്​ പറയാൻ തൊഴിലുടമക്ക്​ കഴിയില്ല.

കിട്ടുന്ന ശമ്പളം​െകാണ്ട്​ ജീവിക്കാൻ പാടുപെടുന്ന ഒ​േട്ടറെ ജീവനക്കാരുണ്ട്​. നിർബന്ധാവസ്​ഥ ധ്വനിപ്പിക്കുന്ന അധികൃതരുടെ ഉത്തരവിനോട്​ വിസമ്മതത്തോടെ പ്രതികരിക്കാൻ കെൽപ്പില്ലാത്തവരാണിവർ. ഇവരുടെ ഒരു മാസത്തെ ശമ്പളം സംഭാവനയായി പിടിച്ചെടുക്കുന്നത്​ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇൗ സാഹചര്യത്തിൽ​ ഒരു മാസത്തെ ശമ്പളം പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട്​ സെപ്റ്റംബർ 17ന്​ സഹകരണ ​രജിസ്​ട്രാർ പുറപ്പെടുവിച്ച ഉത്തരവ്​ നടപ്പാക്കുന്നത്​ സ്​റ്റേ ചെയ്യുന്നതായി കോടതി വ്യക്​തമാക്കി. ഒരു മാസത്തിനകം എതിർകക്ഷികൾ ഇതുസംബന്ധിച്ച വിശദീകരണം നൽകണം. അതേസമയം, സഹകരണ ബാങ്ക്​ ജീവനക്കാർ അവരുടെ സാമ്പത്തിക സ്​ഥിതിക്കനുസരിച്ച്​ ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകുന്നതിന്​ ഉത്തരവ്​ തടസ്സമല്ലെന്നും കോടതി വ്യക്​തമാക്കി.

Tags:    
News Summary - Cooperation Department Salary Challenge - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.