ഓണം ബംബറിനെച്ചൊല്ലി തർക്കം; യുവാവിനെ സുഹൃത്ത് വെട്ടിക്കൊന്നു, രക്തംവാർന്നാണ് മരണം

കൊല്ലം തേവലക്കരയിൽ ഓണം ബംബർ ലോട്ടറി ടിക്കറ്റിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തേവലക്കര സ്വദേശി ദേവദാസ് (42) ആണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട് ദേവദാസി​െൻറ സുഹൃത്ത് അജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദേവദാസ് ഓണം ബംബറെടുത്ത് അജിത്തിന് കൈമാറി. നറുക്കെടുപ്പിനു മുൻപ് ടിക്കറ്റ് തിരിച്ചു ചോദിച്ച​ിട്ടും നൽകിയില്ല, ഇതാണ് തർക്കത്തിലേക്ക് മാറിയത്. വാക്കുതർക്കത്തിനിടെ അജിത്ത് ദേവദാസി​െൻറ കയ്യിൽ വെട്ടുകയായിരുന്നു. രക്തംവാർന്നാണ് ദേവദാസ് മരിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു

Tags:    
News Summary - Controversy over Onam Bumper; The young man was killed by his friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.