ഗവർണർക്കെതിരെ വധഗൂഢാലോചന: കണ്ണൂർ വി.സിക്കെതിരെ കേസെടുക്കാൻ പരാതി

തിരുവനന്തപുരം: വധഗൂഢാലോചന നടത്തിയെന്ന ഗവർണറുടെ വെളിപ്പെടുത്തതിൽ കണ്ണൂർ സർവകലാശാല വൈസ് ചാൻസലർക്കെതിരെ കേസെടുക്കാൻ പരാതി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ആണ് പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിൽ കണ്ണൂർ വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രനെതിരെ കേസ് എടുക്കാൻ ആവശ്യപ്പെട്ട് പരാതി നൽകിയത്.

കണ്ണൂർ വി.സിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് രംഗത്തെത്തിയത്. വൈസ് ചാൻസലർ ക്രിമിനലാണ്. അദ്ദേഹം മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചു. തന്നെ കായികമായി നേരിടാൻ ഗൂഢാലോചന നടത്തിയെന്നും ഗവർണർ പറഞ്ഞു.

ചരിത്ര കോൺഗ്രസ് പരിപാടിയിൽ തന്നെ കൈയേറ്റം ചെയ്യാൻ ശ്രമം നടന്നു. ഇത് വി.സിയുടെ അറിവോടെ ആയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ വി.സി ഒപ്പിട്ടില്ലെന്നും ഗവർണർ കുറ്റപ്പെടുത്തി. അതേസമയം, വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും തന്റെ ഈഗോ തൃപ്തിപ്പെടുത്താനല്ല നടപടികളെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ നിയമനവുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാലയിൽ നടന്ന ചട്ടലംഘനങ്ങളിൽ സ്വീകരിച്ച നടപടികളിൽ ഗോപിനാഥ് രവീന്ദ്രൻ നടത്തിയ പ്രതികരണങ്ങൾ ഗവർണറെ ചൊടിപ്പിച്ചിരുന്നു. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയുള്ള സിൻഡിക്കേറ്റ് തീരുമാനം സ്റ്റേ ചെയ്ത സർവകലാശാല തലവനായ ചാൻസലറുടെ നടപടിക്കെതിരെ വി.സി സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർത്ത് കോടതിയെ സമീപിക്കാൻ തീരുമാനിച്ചത് ചട്ടലംഘനമാണെന്നും രാജ്ഭവൻ വിലയിരുത്തുന്നു.

Tags:    
News Summary - Conspiracy against Governor: Complaint filed against Kannur V.C

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.