Posted On
date_range Updated On
date_range ചെമ്പക്കരയിൽ മരിച്ച നാലുപേരുടെ കള്ളവോട്ട് ചെയ്തെന്ന് കോൺഗ്രസ്
കൊച്ചി: തൃക്കാക്കര മണ്ഡലത്തിലെ ചെമ്പക്കരയിലെ സെന്റ് ജോർജ് യു.പി.എസ് സ്‌കൂളിലെ ബൂത്തിൽ കള്ളവോട്ട് നടന്നതായി കോൺഗ്രസ് ആരോപിച്ചു. മരിച്ച നാലുപേരുടെ വോട്ട് ചെയ്‌തതായി ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ പരാതിയിൽ പറയുന്നു.
പൊന്നുരുന്നിയിൽ കള്ളവോട്ടിന് ശ്രമിച്ചയാൾ അറസ്റ്റിലായിരുന്നു. ടി.എം സഞ്ജുവെന്ന വോട്ടറുടെ പേരിൽ വോട്ട് ചെയ്യാനെത്തിയ ആല്‍ബിന്‍ എന്നയാളാണ് അറസ്റ്റിലായത്. കള്ളവോട്ട് ചെയ്യാനെത്തിയ ഇയാളെ യു.ഡി.എഫ് പ്രവർത്തകർ തടയുകയായിരുന്നു. ഇയാള്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
സി.പി.എം വ്യാപകമായി കള്ളവോട്ടിന് ശ്രമിക്കുമെന്ന യു.ഡിഎഫിന്‍റെ ആരോപണം ശരിയാണെന്ന് തെളിഞ്ഞെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.