Posted On
date_range Updated On
date_range കോണ്‍ഗ്രസ് മാനിഫെസ്റ്റോ ജനകീയ ചര്‍ച്ച നാളെ
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് മാനിഫെസ്റ്റോയെപ്പറ്റി ജനകീയ ചര്‍ച്ച ഏപ്രില്‍ എട്ടിന് 10.30 ന് തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ വെച്ച് നടത്തുമെന്ന് കെ.പി.സി.സി പ്രചരണ സമിതി കണ്‍വീനര്‍ പന്തളം സുധാകരന്‍ അറിയിച്ചു. പ്രചരണ സമിതി ചെയര്‍മാന്‍ രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെ.പി.സി.സി ആക്ടിങ് പ്രസിഡന്റ് എം.എം.ഹസന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സാമ്പത്തിക വിദഗ്ധര്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍, സാംസ്‌ക്കാരിക നായകര്‍, സാമൂഹ്യ നേതാക്കള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.