Posted On
date_range Updated On
date_range കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥ; പ്രവർത്തകർ നിരാശയിലെന്ന് പി.ജെ. കുര്യൻ
തിരുവനന്തപുരം: കോൺഗ്രസിന് നാഥനില്ലാത്ത അവസ്ഥയാണെന്ന് പറയുന്നവരെ കുറ്റം പറയാനാവില്ലെന്ന് മുതിർന്ന നേതാവ് പി.ജെ കുര്യന്‍. ദേശീയ പ്രസിഡൻറ് ഇല്ലാത്തത് പാർട്ടിയെ ബാധിക്കുന്നുണ്ട്. പ്രസിഡൻറിനെ ഇതിനകം കണ്ടെത്തേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡൻറ് സ്ഥാനത്തിന് യോഗ്യരായ നിരവധി പേരുണ്ട്. നെഹ്റു കുടുംബാംഗത്തിന് മാത്രമേ പ്രസിഡൻറ് ആവാൻ കഴിയൂ എന്നില്ല. കോൺഗ്രസിൻെറ ഇന്നത്തെ അവസ്ഥ പ്രവർത്തകർക്ക് നിരാശ ഉണ്ടാക്കുന്നതാണെന്നും പി.ജെ കുര്യന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.