Posted On
date_range Updated On
date_range 'ചിന്ത ജെറോമിന്റെ പ്രബന്ധം പുനഃപരിശോധിക്കണം'; വി.സിക്ക് പരാതി
തിരുവനന്തപുരം: യുവജന കമീഷൻ അധ്യക്ഷ ചിന്താ ജെറോമിന്‍റെ പ്രബന്ധം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വി.സിക്ക് പരാതി നൽകി. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് ലഭിച്ചത്. ഇക്കാര്യം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ശമ്പള കുടിശ്ശിക വിവാദത്തിന് തൊട്ടുപിന്നാലെയാണ് വാഴക്കുല വിവാദവും ചിന്ത ജെറോമിനെതിരെ ഉയർന്നത്.
അതേസമയം, വിവാദത്തിൽ പ്രതികരിക്കാന്‍ ചിന്താ ജെറോം തയ്യാറായില്ല. പ്രബന്ധം പരിശോധിച്ചശേഷം മറുപടി നൽകാമെന്നാണ് ചിന്തയുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.