Posted On
date_range Updated On
date_range സബ് ജില്ല കലോത്സവം കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ വിദ്യാർഥിനിയെ പീഡിപ്പിച്ചതായി പരാതി
തൃപ്പൂണിത്തുറ: സബ് ജില്ല കലോത്സവം കഴിഞ്ഞു മടങ്ങവെ പ്ലസ് വണ്‍ വിദ്യാർഥിനിയോട് അധ്യാപകന്‍ മോശമായി പെരുമാറിയെന്നും പീഡിപ്പിച്ചെന്നും പരാതി. പട്ടിമറ്റം സ്വദേശിയായ കിരണ്‍ എന്ന അധ്യാപകനെതിരെ ഹില്‍പാലസ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അധ്യാപകന്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. പോക്‌സോ ഉള്‍പ്പെടെയുള്ള കേസുകളാണ് എടുത്തിരിക്കുന്നത്.
കലോത്സവം കഴിഞ്ഞ് രാത്രിയായതോടെ വിദ്യാര്‍ഥിനിയെ വീട്ടില്‍ കൊണ്ടുപോയി വിടാമെന്ന വാഗ്ദാനം നല്‍കി ബൈക്കില്‍ കയറ്റുകയും വഴിമധ്യേ പീഡിപ്പിച്ചെന്നുമാണ് പരാതി. വിദ്യാര്‍ഥിനി സംഭവം സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെ സ്‌കൂള്‍ കൗൺസലറാണ് പൊലീസില്‍ പരാതി നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.