Posted On
date_range Updated On
date_range സ്ഥാനാർഥിയെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്ററുകൾ പതിച്ചതായി പരാതി
കല്ലമ്പലം: വർക്കല നിയോജക മണ്ഡലത്തിലെ ചില പ്രദേശങ്ങളിൽ യു.ഡി.എഫ് സ്ഥാനാർഥിയെയും യൂത്ത് കോൺഗ്രസിനെയും അപകീർത്തിപ്പെടുത്തുന്നതരത്തിൽ വ്യാപകമായി പോസ്റ്ററുകൾ പതിച്ചതായി പരാതി.
പോസ്റ്ററുകളിൽ അവ അച്ചടിച്ച പ്രസോ മറ്റ് വിവരങ്ങളൊ ഇല്ലാത്തതിനാൽ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വർക്കല ബ്ലോക്ക് പ്രസിഡൻറ് എ.ജെ. ജിഹാദാണ് കല്ലമ്പലം പൊലീസിൽ പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.