Posted On
date_range Updated On
date_range ലോക്ഡൗൺ ലംഘനം; കൃഷിമന്ത്രിക്കെതിരെ പരാതി
തൃശൂർ: ലോക്ഡൗൺ ലംഘനത്തിന് മന്ത്രി വി.എസ്. സുനിൽകുമാറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി. തൃശൂർ ഡി.സി.സി ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ എ. പ്രസാദ് ആണ് തൃശൂർ വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്.
സുഭിക്ഷ കേരളം പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വി.എസ്. സുനിൽകുമാറിെൻറ സാന്നിധ്യത്തിൽ നടന്ന യോഗത്തിൽ തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള നൂറിലധികം ആളുകൾ പങ്കെടുത്തുവെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കോവിഡ് നിയന്ത്രണ നിർദേശങ്ങൾ പാലിച്ചില്ലെന്നും പരാതിയിൽ പറയുന്നു. യോഗത്തിെൻറ ചിത്രങ്ങളും വാർത്തകളും സഹിതമാണ് പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.