Posted On
date_range Updated On
date_range സമൂഹ അടുക്കള പൂട്ടിയാലും സമീപിക്കുന്നവർക്ക് ഭക്ഷണം ലഭ്യമാക്കണമെന്ന് ഹൈകോടതി
കൊച്ചി: സമൂഹ അടുക്കളകൾ പൂട്ടിയെങ്കിലും ഭക്ഷണത്തിന് സമീപിക്കുന്നവർക്ക് നൽകാൻ കോഴിക്കോട് നഗരസഭയും ജില്ല ഭരണകൂടവും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഹൈകോടതി.
സമൂഹ അടുക്കളകൾ പൂട്ടിയതിനാൽ മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടിലാണെന്നും ഇക്കാര്യം കാണിച്ച് 66ാം ഡിവിഷൻ കൗൺസിലർ നൽകിയ നിവേദനം പരിഗണിച്ചില്ലെന്നും പറഞ്ഞ് കോഴിക്കോട് സ്വദേശി ടി.പി.എം. ജിഷാൻ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
കൗൺസിലർക്ക് നൽകിയ നിവേദനം നഗരസഭ സെക്രട്ടറി എത്രയും വേഗം പരിഗണിച്ച് തീർപ്പാക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.