വോട്ടഭ്യർഥിച്ച് കലക്ടർ കൊച്ചി മെട്രോയിൽ

കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന അഭ്യർഥനയുമായി ജില്ലാ വരണാധികാരി കൂടിയായ കലക്ടർ എൻ.എസ്.കെ ഉമേഷ് കൊച്ചി മെട്രോയിൽ യാത്ര ചെയ്തു. കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം മെട്രോ സ്റ്റേഷൻ മുതൽ ആലുവ വരെയും തിരികെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം വരെയും മെട്രോ ട്രെയിനിൽ സഞ്ചരിച്ച് യാത്രക്കാരായ വോട്ടർമാരോട് കലക്ടർ വോട്ടഭ്യർഥിച്ചു.

ഏപ്രിൽ 26ന് എല്ലാവരും വോട്ട് രേഖപ്പെടുത്തണമെന്ന അഭ്യർഥനയുമായി ആലുവ മെട്രൊ സ്റ്റേഷനിലെ കടകളിലും കലക്ടർ സന്ദർശിച്ചു. ജില്ലയിൽ പരമാവധി വോട്ടിങ് പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിവിധ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങളാണ് സ്വീപ്പ് നടത്തിവരുന്നത്.

കൊച്ചി മെട്രോ എം.ഡി ലോക്നാഥ് ബെഹ്റ, അസിസ്റ്റൻറ് കലക്ടറും സ്വീപ്പ് നോഡൽ ഓഫീസറുമായ നിഷാന്ത് സിഹാര, സ്വീപ്പ് അസിസ്റ്റൻറ് നോഡൽ ഓഫീസർ ജോസഫ് ആൻറണി ഹെർട്ടിസ്, സ്വീപ്പ് - എറണാകുളം കോഓഡിനേറ്റർമാരായ കെ.ജി വിനോജ്, സി. രശ്മി, എം.പി പാർവതി തുടങ്ങിയവർ മെട്രോ യാത്രയിൽ പങ്കെടുത്തു

Tags:    
News Summary - Collector in Kochi Metro asking for votes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.