കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി. തോമസിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് കൊച്ചിയിലെത്തും. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ അഞ്ച് മണിയോടെ മുഖ്യമന്ത്രി അന്ത്യോപചാരം അര്‍പ്പിക്കുമെന്നാണ് വിവരം.
തിരുവനന്തപുരത്തുള്ള രാഷ്ട്രപതിയെ യാത്രയയച്ച ശേഷമാണ് മുഖ്യമന്ത്രി കൊച്ചിക്ക് പുറപ്പെടും. സംസ്കാരം ഇന്ന് വൈകുന്നേരം 5.30ന് ഔദ്യോഗിക ബഹുമതികളോടെ രവിപുരം പൊതുശ്മശാനത്തിൽ നടക്കും.
വെല്ലൂരിലെ ആശുപത്രിയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മൃതദേഹം വ്യാഴാഴ്ച പുലർച്ചെ 2.15നാണ് ഇടുക്കി ഉപ്പുതോടിലെ വീട്ടിലെത്തിച്ചത്. സംസ്ഥാന അതിർത്തിയിൽ ജില്ല കലക്ടറും ഡീൻ കുര്യാക്കോസ് എം.പിയും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി. വീട്ടിൽ പൊതുദർശനത്തിന് വെച്ച മൃതദേഹത്തിൽ പാലാ, ഇടുക്കി ബിഷപ്പുമാർ ആദരാഞ്ജലി അർപ്പിച്ചു. ജന്മനാട്ടിൽ നിരവധി പേരാണ് പ്രിയ നേതാവിനെ കാണാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.