മലപ്പുറത്ത് മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞു

മലപ്പുറം: കുന്നുമ്മലിൽ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം മറിഞ്ഞ് എസ്.ഐ ഉള്‍പ്പെടെ നാലുപേര്‍ക്ക് നിസ്സാര പരിക്ക്. കൊണ്ടോട്ടി എസ്.ഐ കെ.ആര്‍. രജിത്ത്, സീനിയര്‍ സി.പി.ഒ അബ്​ദുല്‍ സലീം, സി.പി.ഒ സതീഷ്, കെ. സതീഷ്​ എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവർക്ക് കോട്ടപ്പടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നൽകി. ഞായറാഴ്ച രാത്രി പത്തിന്​ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് സമീപമാണ് അപകടം.

എം.എസ്.പി പരേഡ് ഗ്രൗണ്ടില്‍ തിങ്കളാഴ്ച രാവിലെ നടക്കുന്ന പാസിങ് ഔട്ട് പരേഡില്‍ പങ്കെടുക്കാനായി വരുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് ജില്ല അതിര്‍ത്തി മുതലാണ് കൊണ്ടോട്ടി സ്‌റ്റേഷനിലെ വാഹനം അകമ്പടി സേവിച്ചത്. കുന്നുമ്മൽ വളവിലെ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. വാഹനത്തിന് കാര്യമായ കേടുപാടില്ല. ഇതേ വാഹനത്തിൽതന്നെ പൊലീസ് ഉദ്യോഗസ്ഥർ കൊണ്ടോട്ടിയിലേക്ക് മടങ്ങി.

Tags:    
News Summary - cm convoy accident- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.