പ്രധാനാധ്യാപികയെ അധ്യാപിക കടിച്ച്​ പരിക്കേൽപ്പിച്ചതായി പരാതി

മഞ്ചേരി: പ്രധാനാധ്യാപികയെ അധ്യാപിക കടിച്ച്​ പരിക്കേൽപ്പിച്ചതായി പരാതി. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി കാരക്കുന്നിന്​ സമീപത്തെ ഒരു എ.എല്‍.പി സ്‌കൂളിലാണ്​ സംഭവം.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെ സ്‌കൂള്‍ ഓഫിസിലാണ് സംഭവം. ഉച്ചഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിലെ മിനുറ്റ്​സ്​ തയാറാക്കുന്നത്​ സംബന്ധിച്ച തർക്കമാണത്രെ കാരണം. സ്‌കൂളി​​െൻറ പ്രഥമാധ്യാപക സ്ഥാനത്തെ ചൊല്ലി നേരത്തെതന്നെ തര്‍ക്കം നിലവിലുണ്ട്​.
Tags:    
News Summary - clash- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.