Posted On
date_range Updated On
date_range ലക്ഷദ്വീപ്: പിന്തുണയുമായി സി.കെ. വിനീതും
കോഴിക്കോട്: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിൻെറ നടപടികൾക്കെതിരായ പ്രതിഷേധത്തിൽ പങ്കുചേർന്ന് ഫുട്ബാൾ താരം സി.കെ വിനീത്. ലക്ഷദ്വീപിൽ എന്താണ് നടക്കുന്നതെന്ന് താരം ട്വിറ്ററിലൂടെ ചോദിച്ചു.
ലക്ഷദ്വീപിൽ ഇപ്പോൾ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ച് ആർക്കെങ്കിലും അറിയാമോ? ഞാൻ കണ്ടിട്ടുള്ളതിൽ മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഈ ചെറിയ ദ്വീപ്. പക്ഷേ, ഭരണപരമായ അനീതികൾ പൗരന്മാർക്ക് ദുരിതം നൽകിയിരിക്കുകയാണ് -വിനീത് ട്വീറ്റ് ചെയ്തു.
രാഷ്ട്രീയ മേഖലയിൽനിന്ന് നിരവധി നേതാക്കളും മലയാള ചലച്ചിത്ര മേഖലയിൽനിന്ന് നിരവധി താരങ്ങളും ദ്വീപ് നിവാസികൾക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇതിനുപിന്നാലെയാണ് സി.കെ വിനീതും ട്വീറ്റുമായി എത്തിയത്. സേവ് ലക്ഷദ്വീപ് എന്ന ഹാഷ്ടാഗും താരം ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.