Posted On
date_range Updated On
date_range സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു
തിരുവനന്തപുരം: സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു. എറണാകുളം ചെറായി മുനമ്പം ചക്കന്തറ വീട്ടിൽ അജേഷ് (36) ആണ് മരിച്ചത്. തുമ്പ വി.എസ്.എസ്.സി സുരക്ഷാ ജീവനക്കാരനായിരുന്നു അജേഷ്.
ഇന്നു പുലർച്ചെ 6.30ന് കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം. മാതാപിതാക്കളെ യാത്രയാക്കാൻ എത്തിയതായിരുന്നു. ലഗേജുകൾ കയറ്റിയ ശേഷം നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്നും പുറത്തിങ്ങുമ്പോൾ പ്ലാറ്റ്ഫോമിനും ട്രെയിനിനുമിടയിൽ വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.