മോൻസൺ മാവുങ്കലിനെ കരമന ടു സ്​റ്റാർ മീഡിയ ​െപ്രെവറ്റ് ലിമിറ്റഡ് കമ്പനിയിൽ

തെളിവെടുപ്പിന്​ എത്തിച്ചപ്പോൾ

മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യു​ള്ള ബ​ന്ധം സ്ഥി​രീ​ക​രി​ച്ച​ സി.ഐക്ക്​ സസ്​പെൻഷൻ

തി​രു​വ​ന​ന്ത​പു​രം: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി മോ​ൻ​സ​ൺ മാ​വു​ങ്ക​ലു​മാ​യു​ള്ള ബ​ന്ധം സ്ഥി​രീ​ക​രി​ച്ച​തി​െ​ന തു​ട​ർ​ന്ന്​ ചേ​ർ​ത്ത​ല മു​ൻ സി.​ഐ ശ്രീ​കു​മാ​റി​ന് സ​സ്പെ​ൻ​ഷ​ൻ. മോ​ൺ​സ​ണു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ശ്രീ​കു​മാ​റി​നെ നേ​ര​േ​ത്ത ചേ​ർ​ത്ത​ല​യി​ൽ​നി​ന്ന്​ പാ​ല​ക്കാ​ട് ക്രൈം​ബ്രാ​ഞ്ച് യൂ​നി​​റ്റി​ലേ​ക്ക്​ സ്ഥ​ലം​മാ​റ്റി​യി​രു​ന്നു.

തു​ട​ർ​ന്ന്​ കേ​സ​ന്വേ​ഷി​ക്കു​ന്ന ക്രൈം​ബ്രാ​ഞ്ച്​ സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ മോ​ൻ​സ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ക്രൈം​ബ്രാ​ഞ്ച്​ സി.​ഐ കൂ​ടി​യാ​യ ശ്രീ​കു​മാ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ൾ ശ​രി​യെ​ന്ന്​ ക​ണ്ടെ​ത്തി. ഇ​തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ക്രൈം​ബ്രാ​ഞ്ച്​ റി​പ്പോ​ർ​ട്ട്​ പ​രി​ശോ​ധി​ച്ചാ​ണ്​ ശ്രീ​കു​മാ​റി​നെ സ​സ്​​പെ​ൻ​ഡ്​ ചെ​യ്​​ത്​ ക്രൈം​ബ്രാ​ഞ്ച്​ എ.​ഡി.​ജി.​പി എ​സ്. ശ്രീ​ജി​ത്ത്​ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ച​ത്.

ത​ട്ടി​പ്പു​കേ​സി​ൽ ​മോ​ൺ​സ​നെ അ​റ​സ്​​റ്റ്​ ചെ​യ്യു​മ്പോ​ള്‍ ചേ​ർ​ത്ത​ല​യി​ലെ വീ​ട്ടി​ൽ ശ്രീ​കു​മാ​ർ ഉ​ണ്ടാ​യി​രു​ന്ന​താ​യി ക്രൈം​ബ്രാ​ഞ്ച്​ സ്ഥി​രീ​ക​രി​ച്ചു. മോ​ൻ​സ​ണ​ു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ സ​സ്​​പെ​ൻ​ഷ​നി​ൽ ക​ഴി​യു​ന്ന ഐ.​ജി ജി. ​ല​ക്ഷ്​​മ​ണി​​നൊ​പ്പം പാ​ർ​ട്ടി​ക​ളി​ൽ സി.​ഐ പ​​ങ്കെ​ടു​ത്തി​രു​ന്ന​താ​യും ക​ണ്ടെ​ത്തി. മോ​ൺ​സ​െൻറ ത​ട്ടി​പ്പു​ക​ളെ​ക്കു​റി​ച്ച് ചേ​ർ​ത്ത​ല സി.​ഐ​യാ​യി​രു​ന്ന ശ്രീ​കു​മാ​റി​ന്​ ധാ​ര​ണ​യു​ണ്ടാ​യി​രു​ന്നു​വെ​ന്ന് തെ​ളി​യി​ക്കു​ന്ന ശ​ബ്​​ദ​രേ​ഖ​ക​ളും ഇ​തി​ന​കം പു​റ​ത്തു​വ​ന്നി​രു​ന്നു.

Tags:    
News Summary - ci suspended for confirming links to Monson

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.