?????

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്​റ്റിൽ

വണ്ടൂർ (മലപ്പുറം): ഫോണ്‍ വഴി അശ്ലീലദൃശ്യങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെ അറസ്​റ്റ്​ ചെയ്തു. തിരുവാലി പുന്നപ്പാലയിലെ കണ്ടമംഗലം കോക്കാടന്‍ ഷറഫലിയെയാണ് (25) സൈബര്‍ഡോം നോഡല്‍ ഓഫിസര്‍ ഐ.ജി. മനോജ്കുമാറി​​െൻറ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി. മോഹനചന്ദ്ര​​െൻറ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്​തത്. മൊബൈൽ ഫോണില്‍ ടെലിഗ്രാം ആപ്പ് ഇന്‍സ്​റ്റാള്‍ ചെയ്താണ് വ്യാപകരീതിയില്‍ അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്നത്. 

സാമൂഹികമാധ്യമങ്ങളില്‍ നടത്തിയ പരിശോധനക്കിടെയാണ് കുട്ടികളടക്കമുള്ളവരുടെ അശ്ലീല ദൃശ്യങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. വണ്ടൂര്‍ സി.ഐ വി. ബാബുരാജ്, എസ്.ഐ പി. ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ സൈബര്‍ സെല്ലുമായി ചേര്‍ന്നുള്ള നീക്കത്തിലാണ് ഇയാള്‍ പിടിയിലായത്. മൊബൈല്‍ ഫോണും മെമ്മറി കാര്‍ഡുള്‍പ്പെടെയുള്ള മറ്റുപകരണങ്ങളും പിടിച്ചെടുത്തു. സി.എം.എക്ക്​ പഠിക്കുന്ന ഷറഫലി ടെലഗ്രാം ആപ്പുപയോഗിച്ച് നിര്‍മിച്ച് ഗ്രൂപ്പുകളിലൂടെയാണ്​ ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്​. സാമ്പത്തികലാഭമുണ്ടാക്കിയിരുന്നതായാണ് പൊലീസ് നിഗമനം. സൈബര്‍ ഡോമിലെ ബിജു, വൈശാഖ് എന്നിവരുടെ സഹായത്തോടെയാണ് പൊലീസ്​ ഫോണ്‍ പരിശോധിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ നിരോധനിയമപ്രകാരവും ഐ.ടി നിയമപ്രകാരവും കേസെടുത്ത ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു.


പ്രചരിപ്പിച്ചത് ക്രൂരപീഡനത്തി​​െൻറ ദൃശ്യങ്ങൾ
വണ്ടൂര്‍: അശ്ലീല ദൃശ്യങ്ങള്‍ ഫോണ്‍ വഴി പ്രചരിപ്പിച്ചതിന്​ പിടിയിലായ തിരുവാലി പുന്നപ്പാല കണ്ടമംഗലം കോക്കാടന്‍ ഷറഫലിയിൽനിന്ന്​ കണ്ടെടുത്തത് ക്രൂരപീഡനത്തി​​െൻറ  വിഡിയോ ദൃശ്യങ്ങൾ. ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരും നിരീക്ഷണത്തിലാണ്. സൈബര്‍ഡോം വിഭാഗം സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ പരിശോധനക്കിടെയാണ് മലപ്പുറത്തെ രണ്ട് മൊബൈല്‍ ഫോൺ നമ്പര്‍ കേന്ദ്രീകരിച്ച് കുട്ടികളടക്കമുള്ളവരുടെ അശ്ലീല ദൃശ്യങ്ങള്‍ ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ജിയോ സിം വഴി നെറ്റ് കണക്​ഷനെടുത്താണ് ഒരു ലക്ഷത്തിലധികമുള്ള വരിക്കാര്‍ക്ക് വിഡിയോ അയച്ചുകൊടുക്കുന്നത്. മൊബൈല്‍ ഫോണില്‍ ടെലഗ്രാം ആപ്​ ഇന്‍സ്​റ്റാള്‍ ചെയ്താണ് അശ്ലീല വിഡിയോ പ്രചരിപ്പിച്ചിരുന്നത്. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലുള്ള വിഡിയോകള്‍ ഡൗണ്‍ ലോഡ് ചെയ്താണ് ആവശ്യക്കാര്‍ക്ക് നൽകുന്നത്. കൂടുതല്‍ അന്വേഷണത്തിനുള്ള നീക്കത്തിലാണ്​ പൊലീസ്​. കുട്ടികളുടെ  ഫോണ്‍ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍​പ്പെടുത്തണമെന്നും ഇത്തരം ദൃശ്യങ്ങള്‍ കാണുന്നവർ അപകടകാരികളാകുമെന്നും പൊലീസ് മുന്നറിയിപ്പ്​ നൽകുന്നു. 

Tags:    
News Summary - Child porn racket busted in malappuram- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.