Posted On
date_range Updated On
date_range ഭിന്നശേഷിക്കാരിയായ കുട്ടിയെ പീഡിപ്പിച്ച കേസിൽ 12 വർഷം തടവ്
കോഴിക്കോട്: സ്കൂൾ വിട്ട് വീട്ടിലേക്ക് പോയ ഭിന്നശേഷിക്കാരിയായ 13കാരിയെ നിർമാണ ത്തിലിരുന്ന വീട്ടിലെത്തിച്ച് പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിക്ക് 12 വർഷം തടവും 50,000 രൂപ പിഴയും.
വടകര മണിയൂർ കുന്നത്തുകര പൊട്ടങ്കണ്ടി മീത്തൽ രാജനെയാണ് കോഴിക്കോട് പോക്സോ പ്രത്യേക കോടതി ജഡ്ജി കെ. സുഭദ്രാമ്മ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നു വർഷം കൂടി തടവനുഭവിക്കണം.
2015 നവംബർ 11നായിരുന്നു സംഭവം. പയ്യോളി സി.ഐ കെ.സി. സുഭാഷ് ബാബു കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനായി 13 സാക്ഷികളെ വിസ്തരിച്ചു. സ്െപഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ. സുനിൽ കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.