ചെ​ന്നി​ത്ത​ല മൂന്നാറിൽ: പ്രാദേശിക നേതാക്കളുടെ എതിർപ്പ്​ തള്ളി; കൈയ്യേറ്റ പ്രദേശങ്ങൾ സന്ദർശിക്കും

തൊടുപുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മൂന്നാർ സന്ദർശനത്തിന് തുടക്കം. കൈയേറ്റ സ്ഥലങ്ങൾ  സന്ദര്‍ശിക്കുന്നതിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾക്കുള്ള എതിർപ്പ് യു.ഡി.എഫ് ജില്ലാ നേതൃത്വം തള്ളി. ഇന്ന് രാവിലെ  മൂന്നാറിലെത്തിയ രമേശ് ചെന്നിത്തല പ്രാദേശിക കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സി.പി.എം കൈയേറിയ സ്ഥലങ്ങൾ  സന്ദര്‍ശിക്കരുതെന്നും വൻകിട കൈയേറ്റസ്ഥലങ്ങൾ മാത്രം സന്ദർശിച്ചാൽ മതിയെന്നും പ്രാദേശിക നേതൃത്വം നിലപാടെടുത്തു. തുടർന്ന് യു.ഡി.എഫ് ജില്ല നേതൃയോഗം വിഷയംചര്‍ച്ച ചെയ്ത് പ്രാദേശിക നേതൃത്വത്തി​െൻറ എതിർപ്പ് തള്ളുകയായിരുന്നു. മൂന്നാറിൽ വ്യാപക കൈയേറ്റമെന്ന ലാൻഡ് റവന്യൂ കമീഷണറുടെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണ്  ചെന്നിത്തലയുടെ സന്ദർശനം.

ദേവികുളം നിയോജക മണ്ഡലത്തിലെ കർഷകരെയാകെ കൈയേറ്റക്കാരായി ചിത്രീകരിക്കുന്ന സർക്കാറി​െൻറ നിലപാട് പ്രതിഷേധകരമാണെന്നും കർഷകർക്കെതിരായ  ഉത്തരവുകളും നിബന്ധനകളും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും സമരം ചെയ്യുന്ന കർഷകരോട് ഐക്യദാർഢ്യം അറിയിക്കാനുമാണ് ചെന്നിത്തല മൂന്നാറിൽ എത്തുന്നതെന്ന് യു.ഡി.എഫ് ഇടുക്കി ജില്ല ചെയർമാൻ അഡ്വ. എസ്. അശോകൻ പറഞ്ഞു. മൂന്നാർ െഗസ്റ്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് പരാതിക്കാരെ നേരിൽക്കാണുകയും പരാതി സ്വീകരിക്കുകയും ചർച്ച നടത്തുകയും ചെയ്യും. എന്നാൽ, സന്ദർശനം നാടകമാണെന്ന ആക്ഷേപവുമായി സി.പി.െഎ ജില്ല നേതൃത്വവും  രംഗത്തെത്തിയിട്ടുണ്ട്.

Tags:    
News Summary - chennithala visits munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.