Posted On
date_range Updated On
date_range അമ്മൂമ്മക്ക് കൂട്ടിരിക്കാൻ ആശുപത്രിയിൽ എത്തിയ കൊച്ചുമകന് ഗ്രിൽ വീണു പരിക്ക്
ചെങ്ങന്നൂർ (ആലപ്പുഴ): ജില്ലാ ആശുപത്രി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്നും മുകളിലേക്കുള്ള പ്രവേശന പടിയിൽ സ്ഥാപിച്ചിരുന്ന ഇരുമ്പു ഗ്രിൽ മറിഞ്ഞുവീണ് നാലാം ക്ലാസ് വിദ്യാർഥിക്ക് പരിക്ക്. ആറൻമുള കുറിച്ചി മുട്ടം എഴിക്കാട് ബ്ലോക്ക് നമ്പർ 93ൽ പരേതനായ കെ.കെ സുരേഷിന്റെ മകൻ കെ.എസ് ആദിത്യൻ (സായൂജ്യ് -9) നാണ് പരിക്കേറ്റത്.
വൈകിട്ട് 5 മണിയോടെയാണ് ആശുപത്രി സർജറി ബ്ലോക്കിലെ ഇരുമ്പ് വാതിൽ അടർന്നു വീണത്. കടുത്ത പനി ബാധിച്ചതിനെ തുടർന്ന് ആദിത്യന്റെ അമ്മൂമ്മ 67കാരിയായ കാർത്യയനിയമ്മ ഇവിടെ ചികിത്സയിലാണ്. കൂട്ടിരിക്കുവാനായി അമ്മ പ്രസന്നയോടൊപ്പമാണ് അങ്ങാടിക്കൽ എസ്.സി.ആർ വി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ എത്തിയത്.
വിദ്യാർത്ഥിയുടെ പുറത്താണ് ഗ്രിൽ വീണത്. ആശുപത്രി സൂപ്രണ്ട് ഇടപെട്ട് കോഴഞ്ചേരി സ്വകാര്യ സ്ഥാപനത്തിൽ സ്കാനിങ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.