Posted On
date_range Updated On
date_range ചേലക്കരയിലെ സ്ഥാനാർഥികൾ ഇന്ന് പത്രിക സമർപ്പിക്കും
തൃശൂർ: ചേലക്കരയിലെ സ്ഥാനാർഥികൾ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. വടക്കാഞ്ചേരി താലൂക്ക് ഓഫിസിൽ രാവിലെ 11 മണിക്കാണ് എൽ.ഡി.എഫ് സ്ഥാനാർഥി യു.ആർ. പ്രദീപ് നാമനിർദേശ പത്രിക സമർപ്പിക്കുക.
തുടർന്ന് പതിനൊന്നരയോടുകൂടി ബി.ജെ.പി സ്ഥാനാർഥി കെ. ബാലകൃഷ്ണനും, ഒന്നരയ്ക്ക് ശേഷം യു.ഡി.എഫ് സ്ഥാനാർഥി രമ്യാ ഹരിദാസും നാമനിർദേശ പത്രിക സമർപ്പിക്കും. മൂന്നു മുന്നണികളും പ്രകടനത്തോടുകൂടിയായിരിക്കും നാമനിർദേശ പത്രിക നൽകുക. ശേഷം പതിവ് സ്ഥാനാർഥി പര്യടനങ്ങളും ഉണ്ടാകും.
അതേസമയം പാലക്കാട് ബി.ജെ.പി സ്ഥാനാർഥി സി. കൃഷ്ണകുമാർ ഇന്ന് നാമനിർദേശപത്രിക സമർപ്പിക്കും. ഉച്ചയ്ക്ക്ശേഷമായിരിക്കും പത്രികാ സമർപ്പണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.