രാഹുൽ മാങ്കൂട്ടത്തിൽ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് കേസുകളിൽ ഉടൻ കുറ്റപത്രം
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റും എം.എൽ.എയുമായിരുന്ന രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ട് ബലാത്സംഗ കേസുകളിൽ കുറ്റപത്രം വൈകാതെ സമർപ്പിക്കും.
തിരുവനന്തപുരത്തെയും പത്തനംതിട്ടയിലെയും കേസുകളിലാണ് കുറ്റപത്രം തയാറാകുന്നത്. തിരുവനന്തപുരത്തെ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിലാണ് ആദ്യ കുറ്റപത്രം. പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് രണ്ടാമത്തെ കുറ്റപത്രം.
മുൻ എം.എൽ.എക്കെതിരായ കുറ്റപത്രമായതിനാൽ എസ്.ഐ.ടി അനുമതി തേടി. കേസുകളിൽ തെളിവ് നശിപ്പിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകനായ ഫെനി നൈനാനെയും പ്രതിചേർത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.പിയായിരുന്ന പൂങ്കുഴലി കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോകുന്നതിന് മുമ്പ് കുറ്റപത്രത്തിന്റെ കരട് തയാറാക്കി നിയമോപദേശം തേടിയിരുന്നു.
ക്രൈംബ്രാഞ്ചിന്റെ നിയമോപദേശം ലഭിച്ചശേഷം മേധാവി കുറ്റപത്രത്തിന് അംഗീകാരം നൽകിയാൽ കോടതിയിൽ സമർപ്പിക്കും. മൂന്ന് ബലാത്സംഗ കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തത്. ഒരു കേസിൽ നേരത്തെ കുറ്റപത്രം സമർപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.