Posted On
date_range Updated On
date_range വടക്കൻ കേരളത്തിൽ കനത്ത മഴക്ക് സാധ്യത; ലക്ഷദ്വീപ്-കർണാടക തീരങ്ങളിൽ മത്സ്യബന്ധനം പാടില്ല
തിരുവനന്തപുരം: അടുത്ത 24 മണിക്കൂർ വടക്കൻ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂർ ഏഴ് സെ.മീയും വൈത്തിരി (വയനാട്), ആറളം എന്നിവിടങ്ങളിൽ ആറ് സെ.മീയുംപെരിന്തൽമണ്ണ, പിണറായി, ആനക്കയം അഞ്ച് സെ.മീ മഴയും രേഖപ്പെടുത്തി.
അതേസമയം, കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും ലക്ഷദ്വീപ് - കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.