Posted On
date_range Updated On
date_range ബൈക്കിലെത്തി വയോധികയുടെ സ്വർണമാല പൊട്ടിച്ചു; ദൃശ്യം സി.സി.ടി.വിയിൽ
തിരുവല്ല: തിരുവല്ലയിലെ പൊടിയാടിയിൽ ബൈക്കിൽ എത്തിയ യുവാവ് വയോധികയുടെ മൂന്നേകാൽ പവൻ സ്വർണമാല പൊട്ടിച്ചുകടന്നു. പൊടിയാടി പായിക്കാട്ട് വീട്ടിൽ വിജയമ്മ(67)യുടെ മാലയാണ് കവർന്നത്.
പൊടിയാടി - പെരിങ്ങര കൃഷ്ണ പാദം റോഡിലെ പുതുശ്ശേരി പടിക്ക് സമീപം വ്യാഴാഴ്ച ഉച്ച ഒന്നരയോടെ ആയിരുന്നു സംഭവം. പൊടിയാടി ഭാഗത്തു നിന്നും വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിജയമ്മയുടെ പിന്നാലെ ബൈക്കിൽ എത്തിയ ആൾ മാല പൊട്ടിച്ചു കടക്കുകയായിരുന്നു.
ഇവരുടെ പരാതിയിൽ പുളിക്കീഴ് പൊലീസ് കേസെടുത്തു. സംഭവ സ്ഥലത്തിന് സമീപത്തെ വീട്ടിലെ സിസിടിവിയിൽ നിന്നും ബൈക്കിൽ സഞ്ചരിക്കുന്ന പ്രതിയുടെ ദൃശ്യം ലഭ്യമായെന്നും അന്വേഷണം ഊർജിതമാക്കിയതായും എസ്.ഐ കവിരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.