കടമെടുപ്പ്: 5000 കോടി നൽകാമെന്ന് കേന്ദ്രം; 10,000 കോടി വേണമെന്ന് കേരളം

തിരുവനന്തപുരം: സാമ്പത്തിക ​പ്രതിസന്ധി മറികടക്കാൻ കേരളത്തിന്റെ കടമെടുപ്പ് പരിധി ഉയർത്താമെന്ന കേന്ദ്രസർക്കാരിന്റെ വാഗ്ദാനം തള്ളി സർക്കാർ.5000 കോടി വായ്പയായി നൽകാമെന്നാണ് കേന്ദ്രം അറിയിച്ചത്. എന്നാൽ ഇത് പോരെന്നും 10,000 കോടി വേണമെന്നും കേരളം ആവശ്യപ്പെട്ടു. കടമെടുപ്പ് പരിധിയിൽ ബുധനാഴ്ച നിലപാട് അറിയിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

സുപ്രീം കോടതി പറഞ്ഞതു കൊണ്ടാണ് ഇതു സമ്മതിക്കുന്നതെന്നാണ് വാദപ്രതിവാദത്തിനിടെ കോടതിയിൽ കേന്ദ്രം പ്രതികരിച്ചത്. അടുത്ത സാമ്പത്തിക വർഷത്തെ കടമെടുപ്പ് പരിധിയിലെ തുക ഉടൻ നൽകാമെന്നും കേന്ദ്രം വ്യക്തമാക്കി. 5000 കോടി വാങ്ങിക്കൂടെയെന്ന് സുപ്രീംകോടതി കേരളത്തോട് ആരായുകയും ചെയ്തു. എന്നാൽ 5,000 കോടി ഒന്നുമാകില്ലെന്നും 10,000 കോടിയെങ്കിലും കിട്ടണമെന്നും സംസ്ഥാന സർക്കാരിനു വേണ്ടി ഹാജരായ കപിൽ സിബൽ ആവശ്യപ്പെട്ടു.

കേ​ര​ള​ത്തി​ന്റെ അ​ഭി​ഭാ​ഷ​ക​ൻ ക​പി​ൽ സി​ബ​ൽ ചൊ​വ്വാ​ഴ്ച ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് മു​മ്പാ​കെ വി​ഷ​യം പ​രാ​മ​ർ​ശി​ച്ച​പ്പോ​ഴാ​ണ് കോ​ട​തി ഈ ​അ​ഭി​പ്രാ​യം മു​ന്നോ​ട്ടു​വെ​ച്ച​ത്. ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ല്‍ ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷം കേ​ര​ള​ത്തി​ന് ഒ​റ്റ​ത്ത​വ​ണ ഇ​ള​വ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കാ​നും കേ​ന്ദ്ര സ​ർ​ക്കാ​റി​നോ​ട് സു​പ്രീം​കോ​ട​തി നിർദേശിച്ചു.

19,352 കോ​ടി രൂ​പ ക​ട​മെ​ടു​പ്പി​നു​ള്ള അ​നു​മ​തി​യാ​ണ് കേ​ര​ളം തേ​ടി​യ​ത്. ഇതു സംബന്ധിച്ച് കേരളം നൽകിയ ഹരജിയിൽ ഈ മാസം 21ന് സുപ്രീംകോടതി വാദം കേൾക്കും. വിശദമായ വാദം കേൾക്കലിന് ശേഷം വായ്പയെടുപ്പ് സംബന്ധിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കും. 

Tags:    
News Summary - Center to pay 5000 crores; Kerala wants 10,000 crores

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.