Posted On
date_range Updated On
date_range കത്തിലൂടെ തലാഖ്: യുവതിയുടെ പരാതിയിൽ കേസെടുത്തു
തൃശൂർ: കത്തിലൂടെ തലാഖ് ചൊല്ലിയെന്ന പരാതിയിൽ ആലത്തൂർ സ്വദേശിക്കെതിരെ മുസ്ലിം വനി ത വിവാഹ സംരക്ഷണ നിയമ പ്രകാരം പൊലീസ് കേസെടുത്തു. മണ്ണുത്തി പൊലീസ് ആണ് ആലത്തൂർ സ്വദേശി റഹ്മാനിയ മൻസിൽ അബ്ദുൽ നാസറിനെതിരെ ഒല്ലൂക്കര ഹിദായത്ത് നഗറിൽ താമസിക്കുന്ന യുവതിയുടെ പരാതിയിന്മേൽ കേസെടുത്തത്.
2001ൽ വിവാഹിതരായ ഇരുവരും ഏറെയായി അകന്ന് കഴിയുകയാണ്. ഇതിൽ രണ്ട് കുട്ടികളുണ്ട്. വിവാഹമോചനമാവശ്യപ്പെട്ട് കോടതിയിൽ കേസും നടക്കുന്നുണ്ട്. ഇതിനിടയിൽ ഇക്കഴിഞ്ഞ മേയ്മാസത്തിലാണ് മൂന്ന് കത്തുകളിലായി തലാഖ് ചൊല്ലിയെന്നും ബന്ധമൊഴിഞ്ഞുവെന്നും അറിയിച്ചത്. ഇയാൾ മറ്റൊരു സ്ത്രീെയ വിവാഹം കഴിച്ചതായും പരാതിയിൽ പറയുന്നു.
ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതി മണ്ണുത്തി പൊലീസിന് നടപടികൾക്കായി കൈമാറുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.