Posted On
date_range Updated On
date_range ആദിവാസി യുവാവിനെ മർദിച്ച സംഭവത്തിൽ കേസെടുത്തു
ഇടുക്കി: അടിമാലിയിൽ ആദിവാസി യുവാവിനെ മർദിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എസ്.സി, എസ്.ടി പീഡന നിരോധന നിയമപ്രകാരമാണ് കേസ്. കൂടാതെ, മർദനമേറ്റ കഞ്ഞിക്കുഴി സ്വദേശി ബിനീഷിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. അടിമാലി സ്വദേശി ജസ്റ്റിനും കണ്ടാലറിയുന്ന മറ്റൊരാളും ചേർന്ന് മർദിച്ചെന്നാണ് മൊഴി.
ഇതുവരെ പൊലീസ് കേസെടുക്കാത്തതിൽ പ്രതിഷേധമുയർന്നിരുന്നു. മര്‍ദനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു പൊലീസ് ഭാഷ്യം.
അടിമാലി മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിനിടെയാണ് മർദനമേറ്റത്. യുവാവിനെ മർദിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു.
നേരത്തെ എസ്.സി.എസ്.ടി കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിരുന്നു. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.