Posted On
date_range Updated On
date_range യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കണ്ണൂരിലും കേസ്
കണ്ണൂർ: യൂട്യൂബർ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിനെതിരെ കണ്ണൂരിലും കേസ്. സമൂഹമാധ്യമങ്ങളിലൂടെ അശ്ലീലം പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കല്യാശേരി മാങ്ങാട് പള്ളിക്ക് സമീപം താമസിക്കുന്ന മുഹമ്മദ് നിഹാദിനെതിരേ കണ്ണപുരം പൊലീസ് കേസെടുത്തത്.
ഐ.ടി ആക്‌ടിലെ 67ാം വകുപ്പ് പ്രകാരമാണ് കേസ്. നിഹാദിന്‍റെ വിഡിയോയിലൂടെ അശ്ലീലവും സ്ത്രീവിരുദ്ധതയും നടത്തി കുട്ടികളെ വഴി തെറ്റിക്കുന്നതായി ഡി.ജി.പിക്ക് പരാതി ലഭിച്ചിരുന്നു. ഡി.ജി.പിയുടെ നിർദേശപ്രകാരം കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ആർ. അജിത്കുമാറിന്‍റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിരുന്നു. രഹസ്യാന്വേഷണ വിഭാഗവും യൂട്യൂബർക്കെതിരേ റിപ്പോർട്ട് നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.