Posted On
date_range Updated On
date_range പെണ്ണ് ചോദിക്കാൻ ചെന്നിട്ട് പിതാവിനെ തല്ലിയതായി പരാതി
തൊടുപുഴ: പെണ്ണ് ചോദിക്കാൻ ചെന്നിട്ട് പെൺകുട്ടിയുടെ പിതാവിനെ തല്ലിയെന്ന പരാതിയിൽ യുവാവിനെതിരെ കേസ്. മണക്കാട് സ്വദേശിക്കെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ഏതാനും ദിവസം മുമ്പാണ് സംഭവം.
പൊലീസ് പറയുന്നത്: മണക്കാട് സ്വദേശിനിയുടെ വീട്ടിൽ ഇയാൾ വിവാഹ അഭ്യർഥനയുമായി എത്തുകയായിരുന്നു. ബംഗളൂരുവിൽ പഠിക്കുന്ന പെൺകുട്ടിയെ വിളിച്ചുതരണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ, വീട്ടുകാർ വിസമ്മതിച്ചു. എങ്കിൽ പെൺകുട്ടിയുടെ അനുജത്തിയെ വിവാഹം കഴിച്ചു നൽകണമെന്ന് യുവാവ് ആവശ്യപ്പെട്ടതോടെ വഴക്കായി.
ഇതിനിടെ പെൺകുട്ടിയുടെ പിതാവിനെ ഇയാൾ മർദിച്ചെന്നാണ് പരാതി. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടി. ഇതിനിടെ യുവാവിന് മർദനമേറ്റെന്നും പരാതി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.