Posted On
date_range Updated On
date_range വീട്ടിൽ നിന്ന് കഞ്ചാവ് പിടികൂടി
വെള്ളറട: വെള്ളറട സ്വദേശിയിൽ നിന്ന് 1.750 കിലോ കഞ്ചാവ് പിടികൂടി. വൈശാഖ് (32) എന്നയാളിന്റെ വീട്ടിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. റൂറല്‍ എസ്പിക്ക് കിട്ടിയ രഹസ്യ വിവരത്തെത്തുടര്‍ന്നായിരുന്നു റെയ്ഡ്. ചെറു പൊതികളാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവും തൂക്കാനുപയോഗിച്ചിരുന്ന ത്രാസും ഉള്‍പ്പെടെയാണ് പിടികൂടിയത്. നാര്‍ക്കോട്ടിക് സംഘത്തെ കണ്ട ഉടൻ വൈശാഖ് ഓടി രക്ഷപ്പെടുകയായിരുന്നു.
എസ്.ഐ ഷിബുകുമാര്‍, അരുണ്‍, അലോഷ്യസ് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. വെള്ളറട സി.ഐ മൃദുല്‍ കുമാറും റെയ്ഡില്‍ പങ്കെടുത്തു. പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ വൈശാഖ് തമിഴ്നാട്ടില്‍ നിന്ന് 45 കിലോ കഞ്ചാവ് കടത്തിയ കേസില്‍ ജയിലിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.