കോഴിക്കോട് കൺട്രോൾ റൂം എസ്.ഐ സുബോധ് ലാൽ, സി.പി.ഒ പ്രശാന്ത്, ൈഡ്രവർ സജീഷ്​

എത്തിയത്​ മയക്കുമരുന്ന്​ തിരഞ്ഞ്​ രക്ഷിച്ചത്​ രണ്ടു​ ജീവൻ

കോഴിക്കോട്: കുന്ദമംഗലം മർകസിനടുത്ത് പൂനൂർ പുഴയിൽ കുളിക്കാനിറങ്ങവേ കാൽ വഴുതി വീണ് കയത്തിൽ കുടുങ്ങിയ പെൺകുട്ടിയെയും രക്ഷിക്കാനിറങ്ങിയ യുവതിയെയും സുരക്ഷിതരായി കരക്കു​കയറ്റി പൊലീസുകാർ.

കോഴിക്കോട് കൺട്രോൾ റൂം എസ്.ഐ സുബോധ്​ലാൽ, സി.പി.ഒ പ്രശാന്ത് എന്നിവരാണ്​ രക്ഷാദൗത്യമേറ്റെടുത്തത്​. ചൊവ്വാഴ്​ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. മർകസിനു സമീപം പുഴയോരത്ത് ചിലർ പതിവായി മയക്കുമരുന്നുകൾ ഉപയോഗിക്കുന്നു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ്​ ഉദ്യോഗസ്ഥർ എത്തിയത്.

ആളുകളുടെ കരച്ചിൽ കേട്ട് പുഴയോരത്തെത്തിയപ്പോൾ യുവതി പുഴയിൽ മുങ്ങിത്താഴുന്നതാണ് കണ്ടത്. കുഞ്ചു എന്ന യുവതിയെ രക്ഷപ്പെടുത്തിയപ്പോഴാണ് വെള്ളത്തിൽ വീണ 13 വയസ്സുകാരി നജ ഫാത്തിമയെ രക്ഷപ്പെടുത്താനാണ് ഇവർ പുഴയിൽ ചാടിയതെന്ന് മനസ്സിലായത്.

നീന്തൽ വശമില്ലാതിരുന്ന ഇവരും പുഴയിൽ മുങ്ങിപ്പോവുകയായിരുന്നു. കുട്ടിയുടെ പിതാവായ ഷുഹൂദ് രക്ഷപ്പെടുത്താൻ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചില്ല. വിവരം മനസ്സിലാക്കിയ എസ്.ഐ സുബോധ്​ലാലും പ്രശാന്തും വീണ്ടും വെള്ളത്തിലേക്കു ചാടി നജ്മയെയും രക്ഷപ്പെടുത്തുകയായിരുന്നു.

രക്ഷപ്പെടുത്തിയ പെൺകുട്ടിയെ ഉടൻതന്നെ പൊലീസ് ഡ്രൈവർ സജീഷി​‍െൻറ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി സുഖം പ്രാപിച്ചുവരുന്നു.

രണ്ടു ജീവനുകൾ രക്ഷപ്പെടുത്തിയ എസ്.ഐ സുബോധ്​ലാലിനെയും സി.പി.ഒ പ്രശാന്തിനെയും പൊലീസുകാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.

Tags:    
News Summary - came for drug hunt but police offices rescued two life's

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.