തിരുവനന്തപുരം: അടിയന്തരഘട്ടത്തിൽ സർക്കാർ വകുപ്പുകളുടെ സഹായം ലഭിക്കുന്നതിന ് ഇനി ഒരൊറ്റ നമ്പർ; 112. ഇൗ നമ്പറിൽ വിളിച്ചാൽ പൊലീസ്, അഗ്നിശമനസേന, ആംബുലൻസ് സൗക ര്യങ്ങളെല്ലാം ലഭിക്കുന്ന സംവിധാനമാണ് ഒരുങ്ങുന്നത്. 100, 101, 108, 1091 എന്നീ എമർജൻസി നമ്പറുക ളെ ‘112’എന്ന ഒറ്റനമ്പറിൽ ഏകോപിപ്പിക്കുന്ന പദ്ധതിയാണ് അന്തിമഘട്ടത്തിൽ. ദിവങ്ങൾക്കുള്ളിൽ പദ്ധതി യാഥാർഥ്യമാകും.
കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന എമർജൻസി റെസ്പോൺസ് സപ്പോർട്ട് സിസ്റ്റം (ഇ.ആർ.എസ്.എസ്) പദ്ധതിയുടെ ഭാഗമായാണ് വിവിധ സംവിധാനങ്ങളെ ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന ഇൻറഗ്രേറ്റഡ് കൺട്രോൾ റൂം നിലവിൽ വരുന്നത്. പൊലീസ് ആസ്ഥാനത്താകും കൺേട്രാൾ റൂം. ജില്ലകളിലെ കൺട്രോൾ റൂമുകളെ പൊലീസ് ആസ്ഥാനത്തുള്ള സ്റ്റേറ്റ് എമർജൻസി റെസ്പോൺസ് സെൻറർ (എസ്.ഇ.ആർ.സി) എന്ന ഇൻറഗ്രേറ്റഡ് കൺട്രോൾ റൂം നിയന്ത്രിക്കും. 112ലേക്ക് വരുന്ന സഹായകോളുകൾ അതത് സ്ഥലങ്ങളിലെ കൺട്രോൾ റൂമുകളിൽ കൈമാറി സഹായം ലഭ്യമാക്കും.
ജനങ്ങൾക്ക് അവശ്യസർവിസ് അതിവേഗം ലഭ്യമാക്കുന്നതിനും പ്രകൃതിദുരന്തമുണ്ടാകുേമ്പാൾ വകുപ്പുകളെ ഏകോപിപ്പിക്കാനും ക്രമസമാധാനപാലനം സുഗമമാക്കുന്നതിനും നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിനും ഇതിലൂടെ കഴിയും. ജീവനക്കാരെ കൂടുതൽ വിന്യസിച്ചാലേ ഇൗ സംവിധാനം ഫലപ്രദമാകൂ എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.