തിരുവനന്തപുരം: പൗരത്വഭേദഗതി നിയമം അടക്കം ചർച്ച ചെയ്യാൻ നിയമസഭയുടെ പ്രത്യേക സമ്മേളനം ചൊവ്വാഴ്ച വിളിക്കാൻ ഗവർണറോട് മന്ത്രിസഭാ യോഗം ശിപാർശ ചെയ്തു. രണ്ട് മണിക്കൂർ ചർച്ചയാണ് നിശ്ചയിച്ചത്. മൂന്ന് അജണ്ടകളാണ് സമ്മേളനത്തിലുള്ളത്. സർവകക്ഷി യോഗത്തിന് പിന്നാലെ അടിയന്തര മന്ത്രിസഭ യോഗം ചേർന്നാണ് ഇൗ തീരുമാനം എടുത്തത്.
ലോക്സഭയിലും നിയമസഭകളിലും നിലവിലുള്ള പട്ടികജാതി-വർഗ സംവരണം 10 വർഷത്തേക്ക് കൂടി ദീർഘിപ്പിക്കുന്നതിന് അംഗീകാരം നൽകും. ഇതിനുള്ള പ്രമേയം പാസാക്കും. ആംഗ്ലോ ഇന്ത്യൻ പ്രതിനിധികളെ നിലനിർത്തണമെന്ന പ്രമേയവും സമ്മേളനം പാസാക്കും. പുറമെയാണ് പൗരത്വഭേദഗതി നിയമത്തെക്കുറിച്ച ചർച്ച വരുന്നത്. ഇതിലും പ്രമേയം പാസാക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മറ്റ് നേതാക്കളും നിയമസഭ വിളിക്കണെമന്ന് സർവകക്ഷി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. ജനുവരി മുതൽ സഭ ചേരുേമ്പാൾ ആദ്യം ഗവർണറുടെ പ്രസംഗം വേണ്ടതുണ്ട്. ഇൗ വർഷം അവസാന ദിനത്തിലാണ് സഭ എന്നതിനാൽ ഗവർണറുടെ പ്രസംഗം വേണ്ടതില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.