സ്വകാര്യ ബസ്​ സമരം മാറ്റി

കോഴിക്കോട്: സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി​െവച്ചു. ഗതാഗത മന്ത്രി എ.കെ. ശ ശീന്ദ്രനുമായി കോഴിക്കോട് ​െഗസ്​റ്റ്​ ഹൗസിൽ നടത്തിയ ചർച്ചയെ തുടർന്നാണ്​ തീരുമാനം. ബസ് വ്യവസായത്തെക്കുറിച്ച് ​ പഠിക്കാൻ നിയോഗിച്ച ജസ്​റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട്​ ലഭിച്ച ശേഷം യാത്രനിരക്ക് വർധന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തീരുമാനമെടുക്കാമെന്ന്​ മന്ത്രി ഉറപ്പുനൽകി.

ബസ് ചാര്‍ജ് വര്‍ധന, ടാക്‌സ് സംബന്ധിച്ച് ബസുടമകള് ‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഹരിക്കാനായി ഫെബ്രുവരി 20നുള്ളില്‍ ജസ്​റ്റിസ് രാമചന്ദ്രന്‍ കമീഷനോട് ഹിയറിങ് നടത്തി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ 21 മുതൽ സമരം ആരംഭിക്കുമെന്ന് ബസുടമകൾ വ്യക്തമാക്കി.

യാത്രനിരക്ക് മിനിമം എട്ട് രൂപയിൽനിന്ന് 10 രൂപയാക്കുക, വിദ്യാർഥികളുടെ യാത്രനിരക്ക് അഞ്ച് രൂപയായി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബസുടമകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരുന്നത്. വിദ്യാർഥികളുടെ സൗജന്യയാത്ര കെ.എസ്.ആർ.ടി.സിയിലും സ്വകാര്യബസിലും രണ്ട് തരത്തിലാണെന്നാണ്​ ബസുടമകളുടെ വാദം. സർക്കാർ, എയ്ഡഡ് സ്ഥാപനങ്ങളിലെ വിദ്യാർഥികൾക്കു​ മാത്രമേ യാത്രയിളവ് അനുവദിക്കുകയുള്ളൂവെന്നും ഉടമകൾ പറഞ്ഞു.

കമീഷൻ റിപ്പോർട്ട്​ ലഭിച്ചതിനു ശേഷം വിദ്യാർഥി സംഘടനകളുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന കണ്‍സഷന്‍ കാര്‍ഡ് വിതരണത്തിലെ അപാകത പരിഹരിക്കാനുള്ള നടപടിയുണ്ടാകും. കാര്‍ഡുകള്‍ കൊടുക്കുന്നതിന് ഡിജിറ്റൽ സംവിധാനം കൊണ്ടുവരും. ബസുകളില്‍ ജി.പി.എസ് ഘടിപ്പിക്കുന്നത് ഈ മാസം 14ന് അവസാനിക്കുന്നതിനാല്‍ ഡിസംബര്‍ 31 വരെ നീട്ടാന്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

ചര്‍ച്ചയില്‍ ജോയൻറ്​ ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ രാജീവ് പുത്തലത്ത്, കോഴിക്കോട് റീജനല്‍ ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ ബിനീഷ്, സംയുക്ത സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു, ജനറല്‍ കണ്‍വീനര്‍ ടി. ഗോപിനാഥ്, കെ.ജി. സുരേഷ് കുമാര്‍, ബിപിന്‍ ആലപ്പാട്ട്, ജോസ് ആട്ടോക്കാരന്‍, ജോസ് കുഴുപ്പില്‍, മറ്റു സംഘടന നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags:    
News Summary - bus strike called off -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.